ബെംഗളൂരു നഗരത്തിൽ ഇന്ന് (ഒക്ടോബർ 18) ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രതീക്ഷ. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ മിതമായ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. നഗരത്തിൽ ശനിയാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ 4.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു.

ബെംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ ഉൾനാടൻ കർണാടകയിൽ ഒക്ടോബർ 22 വരെ മഴ സജീവമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മേഖലാതല പ്രവചനം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ യാത്രക്കാരും വാഹനയാത്രികരും ജാഗ്രത പാലിക്കണം.

Related Posts