നവരസ പ്രാണ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ ബെംഗളൂരു ജാലഹള്ളിയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ‘ഭാവവ്യഞ്ജകം-2026’ നൃത്തസന്ധ്യ കലാസ്വാദകരുടെ ഹൃദയം കീഴടക്കി. ഭക്തിയും ഭാരതീയ കലാപാരമ്പര്യവും സമന്വയിപ്പിച്ച അവതരണങ്ങൾ കൊണ്ട് സദസ് മനോഹരമായൊരു കലാനുഭവത്തിന് സാക്ഷിയായി.

ഗുരു ജ്യോതി രാജേഷിൻ്റെ ശിഷ്യർ അവതരിപ്പിച്ച ഭരതനാട്യം, കുച്ചിപ്പുടി ഉൾപ്പെടെയുള്ള വിവിധ ക്ലാസിക്കൽ നൃത്തരൂപങ്ങൾ പ്രേക്ഷകരിൽ വലിയ മതിപ്പുണർത്തി. ഓരോ നൃത്തവും ഭാവസൗന്ദര്യവും ലയതാളങ്ങളുടെ മികവും നിറഞ്ഞ കലാവിരുന്നായി മാറി. പരിപാടിയുടെ മുഖ്യ ആകർഷണമായി ഗുരു ജ്യോതി രാജേഷ് അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തനാട്യമായ ‘പ്രഹ്ലാദ വിജയം’ അരങ്ങേറി.

നൃത്തം, സംഗീതം, ഭക്തി എന്നിവയുടെ അപൂർവ സംഗമമായി മാറിയ ‘ഭാവവ്യഞ്ജകം-2026’ ബെംഗളൂരുവിലെ കലാപ്രേമികൾക്ക് അവിസ്മരണീയമായ ഒരു സാംസ്കാരിക സായാഹ്നമായി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും ശ്രീ അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Related Posts