ആർ‌.സി‌.ബി വിജയാഘോഷം ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎൻഎ എന്ന ഇവൻ്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സ്വമേധയാ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ബെംഗളൂരു കബ്ബൻ പാർക്ക് പോലീസ് സ്‌റ്റേഷനിൽ സംഘാടകർക്കും നടത്തിപ്പുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കേസെടുത്തത് കൂടാതെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയവർക്ക് നോട്ടീസയക്കുമെന്ന് ദുരന്തം അന്വേഷിക്കാൻ നിയോഗിച്ച ജില്ലാ മജിസ്ട്രേറ്റ് ജി.ജഗദീഷ അറിയിച്ചു.

Related Posts