നമ്മ മെട്രോ യെലോ ലൈനിലേക്കുള്ള (ആർവി റോഡ് – ബൊമ്മസന്ദ്ര) പത്താമത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി. കൊൽക്കത്തയിൽ നിന്നാണ് ട്രെയിൻ എത്തിയത്. ഈ മാസം ആദ്യം എത്തിയ ഒൻപതാം ട്രെയിൻ പരീക്ഷണ ഓട്ടത്തിലാണ്. ദിവസേന ആയിരക്കണക്കിനു യാത്രക്കാർ ആശ്രയിക്കുന്നതാണു യെലോ ലൈൻ.
8 ട്രെയിനുകളാണു ഇപ്പോൾ സർവീസ് നടത്തുന്നത്. രണ്ടു ട്രെയിനുകൾ കൂടി സർവീസ് തുടങ്ങുന്നതോടെ യെലോ ലൈനിൽ തിരക്കേറിയ സമയങ്ങളിൽ ഇടവേള സമയം 5 മിനിറ്റായി കുറയും. നിലവിൽ തിരക്കേറിയ സമയങ്ങളിൽ 9 മിനിറ്റാണ്. അല്ലാത്ത സമയം 14 മിനിറ്റുമാണ്.