തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – മൈസൂരു എക്സ്‌പ്രസ് ട്രെയിനിൽ (16316) വികലാംഗർക്ക് സംവരണം ചെയ്‌ത കോച്ചിൽ സാധാരണ യാത്രികർ അതിക്രമിച്ചു കയറിയതായി പരാതി. തടയാൻ ശ്രമിച്ച ഭിന്നശേഷി യാത്രികന് പരിക്കെറ്റു. കോച്ചിൻ്റെ ശൗചാലയംവരെ യാത്രക്കാർ കൈയടക്കിയിരുന്നു. കോച്ചിൽ പൊലീസോ സുരക്ഷാ ഗാർഡോ ഉണ്ടായിരുന്നില്ലെന്നും അവർ യാത്രക്കാർ ആരോപിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവമെന്ന് ബംഗളൂരുവിൽ ജോലിചെയ്യുന്ന കൊച്ചുവേളിയിൽ നിന്നുള്ള യാത്രക്കാരൻ പറഞ്ഞു.
രണ്ടു യാത്രക്കാർ ബംഗാരപെട്ട ജന്ഷനിൽ ഇറങ്ങിയതോടെ വാതിൽ അടയ്ക്കാൻ ശ്രമിച്ചു. ഈ സമയം കൂടുതൽ സാധാരണ യാത്രക്കാർ കയറാൻ ശ്രമിച്ചു. ഡിസബിലിറ്റി കോച്ചാണെന്നറിയിച്ച് അവരെ തടയാൻ ശ്രമിച്ചു. പക്ഷെ ബലപ്രയോഗത്തിലൂടെ അവർ വാതിൽ തള്ളിയപ്പോൾ സഹയാത്രികന് കൈക്ക് പരിക്കേൽക്കുകയുമായിരുന്നു.