ബാലുശേരിയിൽ ഒന്നാംക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി. അഹമ്മദിന്‍റെയും പി.കെ. നെസീമയുടെയും മകള്‍ അബ്‌റാറ (ആറ്) ആണ് മരിച്ചത്. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. ഇന്നലെ വൈകുന്നേരം മൂന്നിനാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്.

Related Posts