പിണറായിക്കെതിരായ പോരാട്ടം തുടരുമെന്ന് കെ. സുധാകരൻ എം പി പറഞ്ഞു. കെ പി സി സി യുടെ പുതിയ വർക്കിങ് പ്രസിഡൻ്റായ ഷാഫി പറമ്പിലിൻ്റെ സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നതിൽ ഒരു തർക്കവുമില്ല. ഇത്ര ഐക്യം കോൺഗ്രസിനകത്ത് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. നിസാരമായ ചില പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിലുണ്ടെങ്കിലും അത് പരിഹരിച്ച് മുന്നോട്ട് പോകുന്നുണ്ട്. കോൺഗ്രസിനകത്ത് തർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് എപ്പോഴും പരിഹരിക്കാറുണ്ട്. പാർട്ടി പറയുന്ന ഏത് ഉത്തരവാദിത്വവും നിറവേറ്റുമെന്നും സുധാകരൻ പറഞ്ഞു.

Related Posts