അതിർത്തിയിൽ ഇന്ത്യാ പാകിസ്‌താൻ പോരാട്ടം കനക്കുന്നതിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറിക്ക് നേരെ അക്രമം അഴിച്ചുവിട്ട് വലതുപക്ഷ പ്രവർത്തകർ. അക്രമം ബേക്കറി ഉടമകളോട് പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ്. അക്രമത്തിൽ ബേക്കറിയുടെ സൈൻ ബോർഡുകൾ തകർത്തു. കാവികൊടികളുമായി ഉച്ചയോടുകൂടി എത്തിയ സംഘം പാകിസാൻ മുർദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് അക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

നിറയെ പൊലിസുകാർ സംഭവസമയത്ത് ഉണ്ടായിരുന്നെങ്കിലും അക്രമികളെ തടയാനായില്ല. തുടർന്ന് ആർ.ജി.ഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. എന്നാൽ തങ്ങളുടെ ബ്രാൻഡ് ഹൈദരാബാദിൽ നിന്ന് തന്നെ രൂപം നൽകിയതാണെന്നും കറാച്ചി എന്ന പേര് അതിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണെന്നും ബേക്കറി ഉടമകൾ പ്രതികരണവുമായി മുന്നോട്ടു വന്നു. ഹൈദരാബാദിൽ പ്രശസ്തമായ കറാച്ചി ബേക്കറി സ്ഥാപിക്കപ്പെടുന്നത് 1953ലാണ്.

Related Posts