തമിഴ്നാട്ടിലെ തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ ദാരുണാന്ത്യം. 28 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് അതിശക്തമായി കൂട്ടിയിടിച്ചത്.
അപകടവിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

മധുര – ചെങ്കോട്ട ബസ് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ബസിലിടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ഉടൻതന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Related Posts