നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിലെ മുഖ്യസൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. അധ്യാപകനായ പി.വി.കുൽക്കർണിയാണ് അറസ്റ്റിലായത്. ഇയാൾ മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയാണ്. പൂനെയിൽ നിന്നാണ് ഇയാളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിലൂടെയാണ് സിബിഐയ്ക്ക് കുൽക്കർണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാൾ വഴിയാണ് ചോദ്യപേപ്പറുക ളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായതെന്ന് സിബിഐ വ്യക്തമാക്കി.

ഏപ്രിൽ അവസാനം പൂനെയിലെ വസതിയിൽവെച്ച് ഇയാൾ വിദ്യാർഥികൾക്ക് സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകൾ നൽകിയിരുന്നു. ക്ലാസുകൾക്കിടയിൽ കുൽക്കർണി ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരി യായ ഉത്തരങ്ങളും പറഞ്ഞുകൊടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.

Related Posts