മൈസൂർ നസർബാദിലെ കുപ്പണ്ണ പാർക്കിൽ മാമ്പഴ, ചക്കപ്പഴ മേള ആരംഭിച്ചു. 3 ദിവസം നീണ്ടു നിൽക്കുന്ന മേള രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് നടക്കുക. ഹോർട്ടികൾചർ വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. മേള നാളെ സമാപിക്കും.
മൈസൂരു, രാമനഗര, മണ്ഡ്യ ജില്ലകളിലെ കർഷകരാണു കാർഷിക ഉൽപന്നങ്ങൾ മേളയിലെത്തിച്ചിരിക്കുന്നത്. മല്ലിക, ബാദാമി, മൽഗോവ, അൽഫോൻസ, റാസ്പുരി, റുമാനി, സക്കരെ ഗുട്ടി, ഖുലാബ് ഖാസ്, സിന്ദൂര തുടങ്ങി പതിനഞ്ചോളം വിഭാഗത്തിലുള്ള മാമ്പഴം മേളയിലുണ്ട്. മാവ്, പ്ലാവ് തൈകളും വിൽപനയ്ക്ക് വച്ചിട്ടുണ്ട്.