തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. മംഗളൂരു പുത്തൂർ പദ്നൂർ ഗ്രാമത്തിലെ കുട്ടേലു സ്വദേശിയായ കിരണിൻ്റെ മകൾ തെങ്കില വിവേകാനന്ദ കന്നഡ മീഡിയം സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ജിഷയാണ് (7)മരിച്ചത്. ബന്ധുവായ പ്രത്യുഷി(10)നെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച്ച വൈകിട്ട് രണ്ട് പേരും സ്കൂൾ വാഹനത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് തേനീച്ച കുട്ടത്തിൻ്റെ ആക്രമണം. നിലവിളി കേട്ട് എത്തിയ അയൽവാസി നാരായൺ (40) അവരെ രക്ഷിക്കാൻ ഓടിയെത്തി. നാരായണും തേനീച്ചയുടെ കുത്തേറ്റു. മൂന്നുപേരെയും ഉടൻ പുത്തൂരിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ജിഷയുടെ നില വഷളായതിനെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രത്യുഷിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വിദഗ്ധ ചികിത്സക്കായി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയതായും ബന്ധുക്കൾ അറിയിച്ചു.