അബുദാബിയിലേക്ക് മംഗളൂരു അന്താരാഷ്‌ട്രവിമാനത്താവളം വഴി 80 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികള്‍ കടത്താൻ ശ്രെമിച്ച 3 മലയാളികൾ മംഗളൂരുവില്‍ അറസ്റ്റിൽ. അബുദാബിയിലേക്ക് പോകാനെത്തിയ രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും ലഗേജ് ബാഗില്‍ ഒളിപ്പിച്ച കറന്‍സികളാണ് റവന്യു ഇന്‍റലിജന്‍സ് പിടിച്ചെടുത്തത്. പ്രതികളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ല. യുഎഇ ദിര്‍ഹം,സൗദി റിയാല്‍, യുഎസ് ഡോളര്‍ എന്നിവയാണ് പിടിച്ചെടുത്തത്.

3 പേരും കഴിഞ്ഞ ദിവസമാണ് മംഗളൂരു വിമാനത്താവളത്തിലെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ ഒളിപ്പിച്ചനിലയില്‍ കറന്‍സികള്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ 3 പേരെയും കൂടുതല്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Related Posts