കഴിഞ്ഞ ഐഎഫ് എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് കിട്ടിയ മോഹം എന്ന സിനിമ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റസാഖ് അഹമ്മദ് നിർമ്മിച്ച് ഫാസിൽ റസാഖ് സംവിധാനം ചെയ്ത മോഹം ഇതിനോടകം തന്നെ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
നിരവധി അവാർഡുകൾ ലഭിച്ച തടവ് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ ഫാസിൽ റസാഖിൻ്റെ രണ്ടാമത്തെ ചിത്രമാണ് മോഹം.

ബാംഗ്ലൂർ ഡിആർഡിഒയിൽ നിന്നും റിട്ടയർ ചെയ്ത റസാഖ് അഹ്മദിൻ്റെ മൂന്നാമത്തെ സിനിമ സംരംഭമാണ്. ഡിആർഡിഒ. മലയാളി അസോസിയേഷൻ, മലയാള മിഷൻ, ബാംഗ്ലൂർ കലാവേദി, കേരള സമാജം എന്നിവയിലെ പ്രവർത്തകനാണ്. ഇന്ത്യൻ സിനിമ കോമ്പറ്റീഷൻ വിഭാഗത്തിലേക്കാണ് മോഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ജനുവരി 29 മുതൽ ഫെബ്രുവരി ആറ് വരെയാണ് ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.

റസാഖ് അഹമ്മദ്

Related Posts