സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടെയും പേരിന് മുൻപ് മഹാത്മാ ഗാന്ധിയുടെ പേര് ചേർക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കർണാടക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിലായിരുന്നു സിദ്ധരാമയ്യയുടെ പ്രഖ്യാപനം.

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ഫ്രീഡം പാർക്കിൽ ‘MGNREGA ബച്ചാവോ സംഗ്രാം’ എന്ന പേരിൽ കർണാടക സർക്കാർ പരിപാടി സംഘടിപ്പിച്ചത്. ‘മഹാത്മാ ഗാന്ധിയുടെ പേരുള്ളത് ബിജെപി സർക്കാരിന് സഹിക്കാൻ പോലും കഴിയുന്നില്ല. ജനങ്ങളുടെ മനസിനെ കബളിപ്പിക്കാൻ വേണ്ടി പദ്ധതിക്ക് അവർ മനഃപൂർവം റാം എന്ന പേര് നൽകി. പാവപ്പെട്ടവർ ഇപ്പോഴും പാവപ്പെട്ടവരായിത്തന്നെ ഇരിക്കണം എന്നാണ് ബിജെപിയുടെ ലക്ഷ്യം. ആർഎസ്എസ് പിന്തുണച്ച പരിപാടികളെപ്പോലും ബിജെപി തഴയുന്നത് അതിനാണ്’ സിദ്ധരാമയ്യ പറഞ്ഞു.

Related Posts