ഹൈബ്രിഡ് കഞ്ചാവുമായി ഭാര്യയും ഭർത്താവും അറസ്റ്റിൽ. വിദേശത്തുനിന്ന് കഞ്ചാവ് കടത്തി വൻലഹരിക്കടത്ത് സംഘം നിർദേശിക്കുന്നവർക്ക് കൈമാറുകയുമായിരുന്നു ചെയ്തിരുന്നത്.
ബാംഗ്ലൂർ കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്ക് ഭാര്യ സാറ സിമ്രാൻ എന്നിവരാണ് പിടിയിലായത്. ഇവർ ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന 18.6 കോടി രൂപ വിലമതിയ്ക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരിൽനിന്ന് പിടികൂടി. വൻലഹരിക്കടത്ത് സംഘത്തിനുവേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് മഹാലക്ഷ്മി ലേഔട്ട് പോലീസ് പറഞ്ഞു.
കാർ മെക്കാനിക്കായ ഷാഫിയുദ്ദീനും ഭാര്യയും ഇടയ്ക്കിടെ ബാങ്കോക്കിൽ പോകുകയും കഞ്ചാവുമായി തിരിച്ചെത്തി കൈമാറുകയുമായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞദിവസം കഞ്ചാവ് കൈമാറുന്നതിനിടയിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്‌തത്‌.

Related Posts