രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും. കോൺഗ്രസ് എക്കാലവും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചത് – കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ പറഞ്ഞു.
കോൺഗ്രസ് മാതൃകാപരമായ നടപടി കൈക്കൊണ്ടുവെന്ന് ഷാനിമോൾ ഉസ്മാനും അഭിപ്രായപ്പെട്ടു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. ‘പാർട്ടിയുടെ നടപടി മാതൃകാപരമാണ്. മുകേഷ് എംഎൽഎയ്ക്കെതിരെ സിപിഎം നടപടിയെടുത്തില്ല. മുകേഷിനെതിരെ നടപടി സ്വീകരിക്കാതിരുന്ന സിപിഎമ്മാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നത്. ഇരയ്ക്കൊപ്പം തന്നെ നിൽക്കും.’ – ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി