രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. രാഹുലിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം. പോലീസിൻ്റെ ഇന്ന് തന്നെ കോടതി ബെഞ്ചിന് മുമ്പാകെ ഹർജി കൊണ്ടുവന്ന് അനുകൂല ഉത്തരവ് നേടാനായിരിക്കും ശ്രമം. രാഹുലിനെതിരായ ആരോപണങ്ങൾ അതിഗുരുതരമെന്ന നിരീക്ഷണത്തോടെയാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്.

തനിക്കെതിരായ പരാതിക്കാരിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണം നിലനിൽക്കില്ലെന്നും, മാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രധാന വാദം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Posts