കൊച്ചിയിൽ വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത​യുണ്ടെന്ന് പോ​ലീ​സ്. തി​രു​വാ​ങ്കു​ളം ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ൽ പ​റ​മ്പി​ൽ മ​ഹേ​ഷി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ൾ ആ​ദി​ത്യയാണ് മരിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ദി​ത്യയു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ട്ബു​ക്കി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ 3 പേ​ജു​ള്ള കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് താ​ൻ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും കു​റി​പ്പി​ൽ പറയുന്നുണ്ട്.

Related Posts