രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് നടനും സംവിധായകനും കോണ്‍ഗ്രസ് അനുഭാവി കൂടിയുമായ രമേഷ് പിഷാരടി. രാഹുലിനെതിരെ ലൈംഗികാരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് രമേഷിന്റെ പ്രതികരണം. രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലെന്നും ആരോപണങ്ങൾ തെളിയുമെന്നും രമേഷ് അഭിപ്രായപ്പെട്ടു.
പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. രാഹുലിന്റെ വിഷയത്തിൽ വിധി വരട്ടെയെന്ന് പറയാൻ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു. ഷാഫി പറമ്പിലിന് എതിരായ വിമർശനങ്ങളും ഈ വിഷയത്തിൽ സ്വാഭാവികമാണ്. രാഹുലിന്റെ സുഹൃത്ത് ആയതിനാൽ ഇത്തരം വിമർശനങ്ങളും ഉണ്ടാകും.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.