നവരാത്രി ആഘോഷം പ്രമാണിച്ച് കേരളത്തിൽ സെപ്റ്റംബർ 30 ന് (ചൊവ്വാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ 1, 2 തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണമെന്നും ഉത്തരവിൽ ഉണ്ട്

Related Posts