കോന്നി ആനക്കൂട്ടിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

കോന്നി ആനക്കൂട്ടിലെ നീന എന്ന ആനയുടെ പാപ്പാനായിരുന്നു മോഹനൻ. തീറ്റ നൽകുന്നതിനിടെ സമീപത്തുണ്ടായിരുന്ന പ്രിയദർശിനി എന്ന ആന മോഹനനെ തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രിയദർശിനിയുടെ പാപ്പാൻ ഇന്ന് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ആനക്കൂട്ടിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.

ഇന്ന് രണ്ടാം ശനിയാഴ്ച അവധിയായതിനാൽ സന്ദർശകർ ആനക്കൂട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Posts