ബ്യാറ്റരായണപുര നിയോജകമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ബ്യാറ്റരായണപുര നിയോജക മണ്ഡലം എം എൽ എയും ബാംഗ്ലൂർ നഗര വികസന മന്ത്രിയുമായ കൃഷ്ണബൈരഗൗഡ, പത്നി മീനാക്ഷി ബൈരഗൗഡ എന്നിവരുടെ നേതൃത്വത്തിൽ ജക്കൂരിലെ അമര കൺവെൻഷൻ ഹാളിലായിരുന്നു ഓണാഘോഷം. നിരവധി മലയാളികളും മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികളും ഓണാഘോഷത്തിൽ പങ്കെടുത്തു.

ഓണാഘോഷത്തിൻ്റെ ഭാഗമായി നൃത്തം, ഗാനാലാപനം, ഫാഷൻ ഷോ, വിവിധ ഗ്രൂപ്പ് പ്രകടനങ്ങൾ എന്നിവയും സംഘടിപ്പിച്ചു. ഇതോടൊപ്പം അത്തപ്പൂക്കളം മത്സരവും നടന്നു. ചെണ്ടമേളം, മഹാബലി എഴുന്നള്ളിപ്പ്, ഓണസദ്യ തുടങ്ങിയവയും ആഘോഷത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു,

Related Posts