കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി കസേരയിൽ ഏഴ് വർഷവും 240 ദിവസവും ആയതോടെയാണ് സിദ്ധരാമയ്യ ഏറ്റവും കൂടുതൽ കാലം കർണാടകയെ നയിച്ച മുഖ്യമന്ത്രിയായത്. മുൻ മുഖ്യമന്ത്രി ദേവരാജ് അരസിൻ്റെ ഏഴ് വർഷവും 239 ദിവസം എന്ന റോക്കോർഡാണ് സിദ്ധരാമയ്യ മറികടന്നത്. ഈ നേട്ടത്തിലെ സന്തോഷവും സിദ്ധരാമയ്യ പങ്കുവെച്ചു.

‘ദേവരാജ് അരസ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഭരിച്ചതിൻ്റെ കാരണം ജനങ്ങളുടെ അനുഗ്രഹമാണ്. അരസ് മൈസൂരുവിൽ നിന്നുള്ളയാളാണെന്നത് സന്തോഷം തരുന്ന കാര്യമാണ്’ എന്ന് സിദ്ധരാമയ്യ പറഞ്ഞു. താലൂക്ക് ബോർഡ് അംഗമായ ശേഷം, രാഷ്ട്രീയ ജീവിതത്തിൽ മന്ത്രിയും മുഖ്യമന്ത്രിയുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 13 തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ഒമ്പത് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യ കുറഞ്ഞ അരസ് സമുദായത്തിൽപ്പെട്ട ദേവരാജ് അരസ് ജനപ്രിയ നേതാവായിരുന്നു. ഇത്രയും വലിയ നേതാവും ഞാനും തമ്മിലുള്ള താരതമ്യം ശരിയല്ല എന്നും സിദ്ധരാമയ്യ പറഞ്ഞു.

Related Posts