പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 17ന് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് ബംഗാളിലെ കൊൽക്കത്തയിലേക്കുള്ള സർവീസാണ് ആദ്യം ഉദ്‌ഘാടനം ചെയ്യുന്നത്. പിന്നാലെ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉടൻ അനുവദിച്ചേക്കും. കേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചേക്കാൻ സാദ്ധ്യതയുണ്ട്.

16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറിൽ അത്യാധുനിക യാത്രാ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ വർഷം 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചു.

Related Posts