പൊങ്കലിന് അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. 06125 ചെന്നൈ സെൻട്രൽ – മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ എക്‌സ്പ്രസ് 14 ന് പുലർച്ചെ 4.15 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി തന്നെ 11.30 ന് മംഗളൂരു ജങ്ഷനിൽ എത്തും. 06126 മംഗളൂരു ജങ്ഷൻ – ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ എക്‌സ്പ്രസ് ജനുവരി 13 ന് പുലർച്ചെ 3.10 ന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി തന്നെ 11.30 ന് ചെന്നൈ സെൻട്രലിൽ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും

Related Posts