കൊച്ചിയിലെ ചെല്ലാനത്ത് ഇന്ന് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ വന് നാശനഷ്ടം. 5 വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് കാർത്യായിനി അമ്പലത്തിന്‍റെ സമീപത്ത് പുലർച്ചെ ഒന്നേകാലോടെയാണ് അതിശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

ആർക്കും പരിക്ക് പറ്റിയില്ല. ഏകദേശം 5 മിനിറ്റോളം കാറ്റ് വീശി. ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച വീടുകളിൽ ഉള്ളവരെ മാറ്റി താമസിപ്പിച്ചു. സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന മേഖലയാണ് ചെല്ലാനം.

Related Posts