മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ അമ്പലപ്പുഴയിൽ വീണ്ടും പോരിനിറങ്ങുമ്പോൾ നേരിടാനൊരുങ്ങി സി പി എം. നേതൃത്വമായി ഇടഞ്ഞ ജി. സുധാകരൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പറവൂരിലെ വസതിയിൽ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. എല്ലാം വെട്ടിത്തുറന്ന് പറയുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു. എന്നിട്ടും വഴങ്ങാതെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.