കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തുടനീളം യുഡിഎഫിന് മറിയ ഉമ്മനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ആറന്മുള, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലൊന്നിൽ മറിയ ഉമ്മനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിൻ്റെ ആലോചന.

മുതിർന്ന കോൺഗ്രസ് നേതാക്കൾ മറിയ ഉമ്മനുമായി നേരിട്ട് സംസാരിച്ചതായാണ് വിവരം. ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറുമെന്നും അത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഊർജ്ജമാകുമെന്നും പാർട്ടി കരുതുന്നു. മറിയയ്ക്ക് പുറമെ അച്ചു ഉമ്മൻ്റെ പേരും പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. ഈ വിഷയത്തിൽ ഉടൻ തന്നെ കെപിസിസിയും ഹൈക്കമാൻഡും അന്തിമ തീരുമാനമെടുത്തേക്കും.

Related Posts