ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൽനിന്ന് രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റ് കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ഉഡുപ്പി, വിജയപുര, ബീദർ, കലബുറഗി, യാദ്ഗിർ, ബാഗൽകോട്ട്, റായ്ചൂരു, കൊപ്പാൾ, ഗദഗ് എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി.

Related Posts