ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാ സംഘത്തിൻ്റെ ഏഴാമത് മഹാഅന്നദാനം ഷെട്ടിഹള്ളി റെയിൽവേ ഗേറ്റിനു സമീപം നടന്നു. രാവിലെ 11:30ന് ആരംഭിച്ച അന്നദാനചടങ്ങിൽ 4000ലധികം പേർ പങ്കെടുത്തു. അന്നദാനദിവസം നടന്ന അനിത പ്രേംകുമാറിൻ്റെ ശ്രീമദ് ഭഗവദ് ഗീത പ്രഭാഷണം ശ്രദ്ധേയമായി. വാൽമീകി സാഹിത്യ പുരക്സാരം നേടിയ കെ.കവിത, അനിത പ്രേംകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തലേദിവസം വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ദാസറഹള്ളി എം എൽ എ മുനിരാജു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മരിസാമി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. രക്ഷാധികാരി എസ് മോഹനൻ, പ്രസിഡണ്ട് രവികുമാർ, സെക്രട്ടറി ശിവപ്രസാദ്, ട്രഷറർ സജീഷ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം രാമചന്ദ്രൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ പി.വി.അനിൽകുമാർ, വനിതാ വിങ് കൺവീനർ കാർത്യായനി, ജോയിൻറ് കൺവീനർ സോജ സജീഷ്, ചിന്നകുട്ടൻ, വിജയകുമാർ, ദാമോദരൻ, സി എസ് നായർ, ഉണ്ണികൃഷ്ണൻ, സുകുമാരൻ, ഗംഗാധരൻ, സുരേഷ്, രാജഗോപാൽ, സതീഷ് എന്നിവർ നേതൃത്വം നൽകി.