ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ (എസ്.എൻ.ഡി.പി.(കെ)) നേതൃത്വത്തിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ചുള്ള ചിങ്ങമാസ ചതയ സത്സംഗം ട്രസ്റ്റ് അംഗങ്ങളായ കെ.മനോഹരൻ്റെയും, ലത മനോഹരൻ്റെയും വസതിയിൽ വെച്ചു നടന്നു.

ആചാര്യൻ പി.എ.കുമാരൻ്റെയും പ്രേമരാജൻ പി.വിയുടെയും നേതൃത്വത്തിലാണ് സത്സംഗം നടന്നത്. ശ്രീനാരായണ ഗുരുദേവൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന ആത്മീയ സംഗമത്തിൽ ട്രസ്റ്റ് അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനകളും ഗുരുദേവൻ്റെ കൃതികളുടെ ആലാപനവും ഭജനകളും നടന്നു.

തുടർന്ന്, ഗുരുവന്ദനം 2026 – ഗുരുജയന്തി & ഓണം ആഘോഷത്തിൻ്റെ നോട്ടിസ്, പ്രസിഡണ്ട് പി.എ.കുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്തു. സത്സംഗത്തിന് ശേഷം ഓണസദ്യ ഉണ്ടായിരുന്നു.

Related Posts