‘സർഗധാര’ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ‘വായനയുടെ കാണാപ്പുറങ്ങൾ’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വായനയുടെ വിവിധ തലങ്ങളിലേക്ക് സൂക്ഷ്മാവലോകനവും പ്രഭാഷണവും ഉൾപ്പെടുത്തിയ പരിപാടി 2026 സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ജാലഹള്ളി പൈപ്പ് ലൈൻ റോഡിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും.
ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഗമിക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. പ്രശസ്ത നിരൂപക ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.
ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഗമിക്കുന്ന ഈ വേദിയിലേക്ക് എല്ലാ സഹൃദയരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 89719 10472, 93420 33860