കർണാടക നായർ സർവീസ് സൊസൈറ്റി ജാലഹള്ളി കരയോഗത്തിൻ്റെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന് രാമചന്ദ്രപുരത്തുള്ള ബിബിഎംപി ഗ്രൗണ്ടിലുള്ള ഓം ശക്തിദേവി ക്ഷേത്രസന്നിധിയിൽ നടത്തും. കർണാടക റവന്യൂ മന്ത്രി കൃഷ്ണബയിരെ ഗൗഡയും സഹധർമ്മിണി മീനാക്ഷി ബയിരെ ഗൗഡയും പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കും.
പൊങ്കാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ 9.15 ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊങ്കാല കൂപ്പൺ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ : 9480583511, 9632188300(, 7760200846

