കോൺഗ്രസ് വിട്ടെത്തിയ പി. സരിന്‍റെ പേരാണ് പാലക്കാട് മണ്ഡലത്തിലേക്ക് സിപിഎം നിർദ്ദേശിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക എ വിജയരാഘവന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന് ശേഷം പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി. സരിന്‍റെ പേര് തീരുമാനിച്ചെങ്കിലും, യുഡിഎഫ് അടക്കമുള്ള എതിർ പാർട്ടികൾ ആരെ ഇറക്കുന്നു എന്ന് നോക്കിയ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ.

രണ്ട് ടേം പൂർത്തിയാക്കിയവർ മാറിനിൽക്കുന്ന സാഹചര്യത്തിൽ നെൻമാറയിൽ കെ. പ്രേമനെയും, ആലത്തൂരിൽ വി. പൊന്നുക്കുട്ടനെയും പരിഗണിക്കുന്നു. മന്ത്രി എം.ബി. രാജേഷ് തൃത്താലയിൽ തന്നെ ജനവിധി തേടും. മറ്റ് സിറ്റിങ്ങ് എംഎൽഎമാരെയും നിലനിർത്താനാണ് ജില്ലാ നേതൃത്വത്തിന്‍റെ ശുപാർശ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടർച്ചയായി 5 വട്ടം ജയിച്ച പറവൂരിൽ ശക്തമായ മത്സരം നൽകാൻ സിപിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ.

Related Posts