കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, എം.എസ്.രാമയ്യ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമാജം പ്രസിഡണ്ട് ആർ.മുരളീധർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു.

സമാജം ഹാളിൽ നടന്ന ക്യാമ്പിൽ പൊതുവിഭാഗം, നേത്രരോഗം, ഇ എൻ ടി, കാൻസർ ടെസ്റ്റ്, ത്വക്ക് രോഗങ്ങൾ, അസ്ഥിരോഗം, ഹൃദ്രോഗം, ശിശുരോഗം, പ്രസവ ശുശ്രൂഷ – സ്ത്രീജന്യ രോഗങ്ങൾ തുടങ്ങിയവയിൽ വിദഗ്‌ധരായ ഡോക്‌ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ നൽകി. രക്തസമ്മർദ പരിശോധനക്കും പ്രമേഹ നിർണയത്തിനും പ്രത്യേകം വിഭാഗം ഉണ്ടായിരുന്നു. നൂറിൽപരം ആളുകൾ ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടുത്തി.

സമാജം സെക്രട്ടറി അജിത് കുമാർ നായർ, മെഡിക്കൽ കമ്മിറ്റി ചെയർമാൻ രവികുമാർ കെ, കൺവീനർ ഏഡൻസ്, സമാജം ജോയിൻറ് സെക്രട്ടറിമാരായ സി.പി.മുരളി, വിശ്വനാഥൻ, പിള്ള, രാമചന്ദ്രൻ, കെ പി അശോകൻ, രാകേഷ്, വി കെ വിജയൻ, അഷയ്, വിജയൻ പിള്ള, സുധീന്ദ്രൻ, ശശി, ഗോപിനാഥൻ നായർ, ബാബു സി കെ, ഓമനകുട്ടൻപിള്ള, അശോക് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts