സോക്കർ ചങ്ക്സിൻ്റെ മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ് ലാബ് ടൂഫ് ടർഫ് അന്നസാന്ദ്ര പാളയ വിമാനപുരയിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിവിധയിടങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. സോക്കർ ചങ്ക്സ് ഗ്രൂപ്പിൽ നിന്ന് മാത്രം 2 ടീമുകളിലായി 20 കളിക്കാർ മാറ്റുരച്ചു.

ടൂർണമെന്റിൻ്റെ ഉദ്ഘാടനം പ്രശസ്ത ഫുട്ബോൾ താരമായ ഖലീൽ ഉർറഹിമാൻ,അഡ്വക്കേറ്റ് രാജേഷ്, ദിനേശ് പിഷാരടി, സതീഷ് ആന്റണി എന്നിവരുടെനേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങോടു കൂടി നിർവഹിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ നിർവ്വാണ എഫ് സി ടീം വിജയ കിരീടം സ്വന്തമാക്കി. ഫസ്റ്റ് റണ്ണർ അപ് ട്രോഫി ഡോൺസ് എഫ് സി ടീമും കരസ്ഥമാക്കി. മലബാർ ബോയ്‌സ് എഫ് സി ടീം മൂന്നാം സ്ഥാനവും നേടി. പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി ടീം അംഗങ്ങളും യൂത്ത് വിംഗ് അംഗങ്ങളും വലിയരീതിയിൽ പ്രവർത്തിച്ചു. ടൂർണമെന്റിന് സ്പോൺസർ ചെയ്തവർക്കും സഹകരിച്ച എല്ലാവർക്കും സോക്കർ ചങ്ക്‌സ് നന്ദി രേഖപ്പെടുത്തി.

Related Posts