കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി സ്കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ – സി ബി എസ് ഇ, ജൂബിലി പി യു കോളേജ്, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ ക്യാമ്പസിൽ നടത്തിയ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മേജർ ജനറൽ യു സുരേഷ് കുമാർ യു, (എ വി എസ് എം, വൈ എസ് എം, വി എസ് എം (റിട്ട) ) മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ദേശീയ പതാക ഉയർത്തുകയും, വിദ്യാർത്ഥികൾ നടത്തിയ മാർച്ച് പാസ്റ്റിൽ ഗാർഡ് ഓഫ് ഹോണർ സ്വീകരിക്കുകയും പ്രഭാഷണം നടത്തുകയുമുണ്ടായി.

പരിപാടിയിൽ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. റിട്ടയർഡ് വിംഗ് കമാണ്ടർ ജോസഫ് തോമസ് വേദിയിൽ സന്നിഹിതനായിരുന്നു. വൈസ് പ്രസിഡണ്ട് എം പി വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എഡുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരൻ നായർ, വിദ്യഭാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പാൾമാരായ കല, രേഖ കുറുപ്പ്, ഡോ എച്ച് എൻ ത്രിവേണി എന്നിവർ സംസാരിച്ചു. ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, ജോണി പി സി, അദ്ധ്യാപികമാരായ ബിജു സുധാകർ, മോളി, സി ബി എസ് ഇ സ്കൂൾ വൈസ് പ്രിൻസിപ്പാൾ രശ്മി എന്നിവർ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണവും, ഗാനാലാപനങ്ങളും, വിവിധ കലാ പരിപാടികളും, ആകർഷണീയമായ കായികാഭ്യാസ പ്രകടനങ്ങളും കാഴ്ചവെച്ചു.

32640d08-0fbe-43c5-a0ac-06685e29b68f

Related Posts