ബാംഗ്ലൂർ സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ ഒക്ടോബർ 26ന് വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സിനിമ സംവിധായകൻ ദിലീഷ് പോത്തൻ, സിനിമ നടി സഞ്ജന ദീപു, മുൻ ഡെപ്യൂട്ടി മേയർ എം ആനന്ദ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

കലാകൈരളി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, ശ്രീനാഥ്, അശ്വതി രമേശ്, ശ്യാംലാൽ (പട്ടുറുമാൽ – കൈരളി ചാനൽ), പ്രതീഷ് കലാഭവൻ (കോമഡി ഉത്സവം) എന്നിവർ നയിക്കുന്ന ‘Mega Entertainment Show’ ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

Related Posts