കെഎൻഎസ്എസ് പുതിയ കരയോഗം രൂപീകരിക്കുന്നു.
കർണ്ണാടക നായർ സർവീസ് സൊസൈറ്റി ദൂരവാണിനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെടുന്ന കെഎൻഎസ്എസ് ഹോസ്കോട്ടെ കരയോഗം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ടി.ചന്ദ്രമോഹൻ (പ്രസിഡണ്ട്)
എസ്. ചന്ദ്രൻ (വൈസ് പ്രസിഡണ്ട്)
സുവിൻ ബി. നായർ (സെക്രട്ടറി )
ബിജോയ് കെ വി (ജോയിന്റ് സെക്രട്ടറി)
എസ്.രമേഷ് കുമാർ (ട്രഷറർ)
ശ്രീരാജ് എസ്.എസ് (ജോയിന്റ് ട്രഷറർ)
ജയപ്രകാശ് മേനോൻ, അരുണ്‍ സി.മോഹൻ (ബോർഡ് മെമ്പർമാർ) എന്നിവരെ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാരവാഹികളായി നിയമിച്ചു.
കെ എൻ എസ് എസ് വൈസ് ചെയർമാൻ കെ വി ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ഹരീഷ് കുമാർ, ദൂരവാണിനഗർ കരയോഗം പ്രസിഡണ്ട് ശ്രീകണ്ഠൻ നായർ, സെക്രട്ടറി ശശി കുമാർ, കൃഷ്ണൻ ഉണ്ണി, എൻ പി പരമേശ്വരൻ നായർ എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.