സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പൊതുയോഗം മാരുതി ലേ ഔട്ട് പാഞ്ചജന്യം ബാലഗോകുലത്തിൽ വച്ച് നടന്നു. സ്ഥാനീയ സമിതി പ്രസിഡണ്ട് അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ സുരേഷ് വരവു ചിലവു കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

സമന്വയ ബംഗ്ലൂർ വൈസ് പ്രസിഡണ്ട് മനോജ്, ജനറൽ സെക്രട്ടറി ശിവപ്രസാദ് എന്നിവർ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും സമന്വയയുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. സമന്വയ ദാസറഹള്ളി ഭാഗ് പ്രസിഡണ്ട് പ്രജിത്ത്, സെക്രട്ടറി പ്രശോഭ്, ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണൻ, ദാസറഹള്ളി മാതൃസമിതി പ്രസിഡണ്ട് ഷൈനി സുധീർ , സെക്രട്ടറി ഇന്ദു ശ്രീകാന്ത്, ട്രഷറർ സജിന ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

യോഗത്തിൽ മാതൃ സമിതിയുടെ പുതിയ ഭാരവാഹികളായി അജിത സന്തോഷ് (പ്രസിഡണ്ട്)
ശ്രീജ ഗംഗാധർ (വൈസ്പ്രസിഡണ്ട് ), നിമ്മി രൂപേഷ് (സെക്രട്ടറി), ഹിമ സുഭാഷ് (ജോയിൻറ് സെക്രട്ടറി),
പ്രിയ സുബ്രഹ്മണ്യൻ (ട്രഷറർ), ശ്രീദേവി നായർ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.

യുവജന സമിതി ഭാരവാഹികളായി കൃഷ്ണേന്ദു.ജി.എസ് (പ്രസിഡണ്ട്), അനഘ ശശി(വൈസ് പ്രസിഡണ്ട്).
അർജുൻ പി (സെക്രട്ടറി), ജിഷ്ണു ബി (ജോയിൻ്റ് സെക്രട്ടറി), മഞ്ജിമ മനോജ് (ട്രഷറർ), ലക്ഷ്മിപ്രിയ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു

ബാലഗോകുലം ഭാരവാഹികളായി വൈജയന്തി ടീച്ചർ (രക്ഷാധികാരി), രതീഷ് കുമാർ (പ്രസിഡണ്ട്), സുജാത ജി (സെക്രട്ടറി ), അശ്വിൻ എ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

സ്ഥാനീയ സമിതി രക്ഷാധികാരി സന്തോഷ് കുമാർ നന്ദി പറഞ്ഞു.

Related Posts