ദീപ്തി വെല്‍ഫെയര്‍ അസോസിയേഷൻ്റെ വാര്‍ഷികാഘോഷം വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ ഫെബ്രുവരി 15 ഞായര്‍ വൈകീട്ട് മൂന്നുമണി മുതല്‍ മല്ലേശ്വരം ചൗഡയ്യ ഹാളില്‍ നടക്കും. സാംസ്‌കാരിക സമ്മേളനം പ്രമുഖ പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും. ദാസറഹള്ളി എംഎല്‍എ, എസ്.മുനിരാജു, മുന്‍ ഡിജിപി ജിജ മാധവന്‍ ഹരിസിങ് എന്നിവര്‍ അതിഥികളാവും. പ്രസിഡന്റ് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. സന്തോഷ് കുമാര്‍, സന്തോഷ് ടി ജോണ്‍, കൃഷ്ണദാസ്.  ആര്‍. ഉണ്ണികൃഷ്ണന്‍ പിള്ള തുടങ്ങിയവര്‍ സംസാരിക്കും. പ്രമുഖ വ്യക്തികളെ ആദരിക്കും.

ചിലപ്പതികാരം ( മാതാ പേരാമ്പ്ര), നാടന്‍പാട്ടും നാടോടിനൃത്തവും ( പുന്നാട് പൊലിക), ജാനു തമാശകള്‍ (നിഥിലാല്‍ ആന്‍ഡ് ടീം), സംഘനൃത്തം (അഞ്ജന രാധാകൃഷ്ണന്‍ ആന്‍ഡ് ടീം) എന്നീ കലാപരിപാടികളും ഉണ്ടായിരിക്കും.

Related Posts