ഹാസൻ അരസിക്കെരെയിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ 2 കുട്ടികളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് ഇവരെ കണ്ടെത്തി കേസെടുത്തത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്.
ഇതുപോലുള്ള സംഭവങ്ങൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 130 എന്ന ഹെൽപ് ലൈനിൽ വിവരമറിയിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്.