സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോൺ കുടുംബങ്ങൾക്കായി കുടുംബ സംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു. സമാജം അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടികൾ സൗഹൃദപരവും അറിവേകുന്നതുമായ അന്തരീക്ഷത്തിൽ നടന്നു.

ക്വിസ് മത്സരത്തിൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള അംഗങ്ങൾ പങ്കെടുത്തു. പരിപാടി സൗഹൃദം ശക്തിപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും സഹായകമായി.

സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന, ജില്ലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് എ.ആർ. രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് ബൈജു കെ.ജെ., ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ട്രഷറർ ഫ്രാൻസിസ് പി.സി, ജോയിൻറ് ട്രഷറർ മുസ്തഫ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സംഘടനയുടെ സ്ഥാപക അംഗം രാജൻ ജേക്കബ്, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

സോൺ ചെയർപേഴ്‌സൺ ഷീബ ഷാജി, സോൺ കൺവീനർ ബിപിൻ വി.കെ., ഫിനാൻസ് കൺവീനർ ആൻസൺ, വൈസ് ചെയർമാൻമാരായ സജീഷ്, സിൽബി ആൻ്റണി, ജോയിന്റ് കൺവീനർമാരായ ഹരിദാസൻ, സന്തോഷ്, ബോർഡ് അംഗങ്ങളായ ഷാജി വി.കെ., മുരളി എം. എന്നിവർ പങ്കെടുത്തു.

Related Posts