ബെംഗളൂരു കുന്ദലഹള്ളി കേരളസമാജത്തിൻ്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന കെ.വി.ജി.നമ്പ്യാരുടെ സ്മരണാർഥം പത്താമത് മലയാള കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലേക്ക് ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികളിൽനിന്ന് കവിതകൾ ക്ഷണിച്ചു.
‘മഴ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതകൾ രചിക്കേണ്ടത്. കുറഞ്ഞത് 12 വരികളുള്ളതും പരമാവധി രണ്ട് പേജിൽ ഒതുങ്ങുന്നതുമായ സ്വന്തം രചനകളായിരിക്കണം സമർപ്പിക്കേണ്ടത്. മുമ്പ് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ച കവിതകൾ മത്സരത്തിന് പരിഗണിക്കില്ല.
താൽപര്യമുള്ളവർ നവംബർ 30-നകം കവിതകൾ ഇ-മെയിൽ വഴിയോ വാട്സ്ആപ്പ് വഴിയോ അയക്കണം.
ഇ-മെയിൽ: info@kks.org.in, വാട്സ്ആപ്പ്: 9886799766
കൂടുതൽ വിവരങ്ങൾക്ക് 9886799766 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.