കണ്ണൂർ തയ്യിലിൽ പിതാവ് ഓടിച്ച കാർ പിന്നോട്ടെടുക്കുന്നതിനിടെ ഇടിച്ച് ഒന്നരവയസ്സുകാരി മരിച്ചു. ഹൂറിൽ മഹബൂബിക്കാണ് ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ പിതാവ് ഷഫാഖത്തിനെതിരെ പോലീസ് കേസെടുത്തു.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടം നടന്നത്. വീടിൻ്റെ നടവഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ കാർ പിന്നോട്ടെടുക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts