DRDO മലയാളി കുടുംബങ്ങളുടെ ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിലായി
സി.വി.രാമൻ നഗറിലെ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായും എസ്റ്റേറ്റ് മാനേജർ രാകേഷ് സാഹു വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഒക്ടോബർ 31ന് വൈകിട്ട് 5.30ന് ആഘോഷപരിപാടികൾക്ക് തുടക്കമാകും.

ഡോ. ബെന്നി ജോർജ് ചെയർമാനും രഞ്ജിത്ത് സെക്രട്ടറിയും ദിലീപ് കുമാർ സംഘാടക സെക്രട്ടറിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. DRDOയിലെ വിവിധ മലയാളി കുടുംബങ്ങൾ ആഘോഷത്തിൽ പങ്കെടുക്കും.

ഉദ്ഘാടനച്ചടങ്ങിനുശേഷം മഞ്ചാടിക്കൂട്ടം അവതരിപ്പിക്കുന്ന ‘ഓണനിലാവ്’ കലാപരിപാടി അരങ്ങേറും. നവംബർ ഒന്നിന് രാവിലെ പൂക്കളമത്സരം, കരോക്കെ പരിപാടി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നവംബർ ഒന്നിന് വൈകിട്ട് പിന്നണിഗായിക നിത്യ മാമ്മനും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയോടെ ഓണാഘോഷത്തിന് സമാപനമാകും.

കൂടുതൽ വിവരങ്ങൾക്ക്: 9590726686

Related Posts