പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പത്താം വാർഷികത്തിൻ്റെയും ഓണാഘോഷ പരിപാടി ‘ചിങ്ങനിലവ് – 2026’ൻ്റെയും കൂപ്പൺ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. അസോസിയേഷൻ മെമ്പറും നമ്പ്യാർ ബിൽഡർസ് വൈസ് പ്രസിഡണ്ട് അരുൺ ഉണ്ണികൃഷ്ണൻ, അസോസിയേഷൻ മുതിർന്ന അംഗമായ വിജയകുമാറിൽ നിന്നും ഏറ്റു വാങ്ങി.

ചടങ്ങിൽ പ്രോഗ്രാം കൺവീനർ അരുൺ കുമാർ, ചെയർമാൻ ഡി ആർ കെ പിള്ളൈ, പ്രസിഡണ്ട് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, കോർഡിനേറ്റർ സന്തോഷ്‌ കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ ഫെർണാണ്ടസ്, സെക്രട്ടറി ബിജു സുന്ദർ, ഹൂഡി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ്‌ കുമാർ, സെക്രട്ടറി ജിജോ എന്നിവർ ആശംസകൾ അറിയിച്ചു.

ഓണാഘോഷത്തിൻ്റെ ടിക്കറ്റുകൾ ബുക്ക്‌ മൈ ഷോയിലും, അസോസിയേഷൻ വെബ്സൈറ്റിലും ഉടൻ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 7337734243 /8050897856 /8147599358

Related Posts