പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ.സുഷമ ശങ്കറിന് ഭാഷാശ്രീ സാംസ്കാരിക മാസികയുടെ 14-ാമത് സംസ്ഥാന സാഹിത്യ പുരസ്കാരം – 2025 സമർപ്പിച്ചു. അവരുടെ ‘അച്ചൻ്റെ കല്യാണം’ എന്ന നോവലിനാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് 3 മണിക്ക് പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ജയചന്ദ്രൻ മാകേരി പുരസ്കാരം നൽകി. ഭാഷാശ്രീയുടെ മുഖ്യ പത്രാധിപർ പ്രകാശൻ വെള്ളിയൂർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകനായ ദിനേഷ് കുമാർ സി.എം. മുഖ്യപ്രഭാഷണം നടത്തി.

‘അച്ഛൻ്റെ കല്യാണം’ നോവലിൻ്റെ അവലോകനം എഴുത്തുകാരൻ രത്നാകരൻ വടകര നിർവഹിച്ചു. മറുപടി പ്രസംഗത്തിൽ സുഷമ ശങ്കർ നന്ദി പറഞ്ഞു. ഭാഷാശ്രീ പത്രാധിപർ സദൻ കൽപത്തൂർ, ഭാഷാശ്രീയുടെ മാനേജർ രതീഷ്.ഇ.നായർ എന്നിവർ സംസാരിച്ചു.

Related Posts