ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണെടുത്തത്.
ക്യാപ്റ്റൻ ഇഷാൻ കിഷൻ 80 റൺസാണെടുത്തു. ഇഷാൻ കിഷന്റെയും അനികേത് വർമയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 38 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. അനികേത് വർമ 18 പന്തിൽ നിന്ന് 43 റൺസാണ് സ്കോർ ചെയ്തത്. ഹെൻറിച്ച് ക്ലാസൻ 31 റൺസെടുത്തു. ആർസിബിക്ക് വേണ്ടി റൊമാരിയോ ഷെപ്പേർഡും ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.